മുടങ്ങിയ പദ്ധതിക്ക് ജീവൻ വച്ചു; ഇനി കോരപ്പുഴയ്ക്ക് മോചനം

ചെളിയും മണ്ണുമടിഞ്ഞ് ആഴംനഷ്ടപ്പെട്ട കോഴിക്കോട്ടെ കോരപ്പുഴയ്ക്ക് മോചനമാകുന്നു. ഒന്നരമാസം നീളുന്ന ആഴംകൂട്ടല്‍ പ്രക്രിയ അടുത്തമാസം പതിനൊന്നിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.. 

രണ്ടു പതിറ്റാണ്ടത്തെ നാട്ടുകാരുടെ കാത്തിരിപ്പാണ് യാഥാര്‍ഥ്യമാകുന്നത്. പ്രത്യേകിച്ച് മല്‍സ്യത്തൊഴിലാളികളുടെ. ചെളിയും മണ്ണും അടിഞ്ഞ് ആഴം കുറഞ്ഞതോടെ മല്‍സ്യബന്ധനം പോലും കോരപ്പുഴയില്‍ ബുദ്ധിമുട്ടായി.  അടിയൊഴുക്ക് നിലച്ചതോടെ മല്‍സ്യസമ്പത്ത് കുറഞ്ഞു. ഏറെനാളുകള്‍ക്ക് മുമ്പെ ആഴംകൂട്ടാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി.   

ആഴം കൂട്ടുന്നതോടെ പ്രദേശത്തെ വെള്ളപ്പൊക്കത്തിനും പരിഹാരമാകും. റെയില്‍വേ പാലം മുതല്‍ അഴിമുഖം വരെയാണ് ആഴം കൂട്ടുക. 18 മാസം കൊണ്ട് ഒരുലക്ഷത്തി എഴുപത്തൊന്‍പതിനായിരം എം ക്യുബിക് മണ്ണാണ് നീക്കം  ചെയ്യുക. ദേശീയ ജലപാതയ്ക്കുള്ള ആഴം കൂട്ടലും സമീപത്ത് നടക്കുന്നുണ്ട്