തിരമാലയില്ല, കടൽ ശാന്തം, കോതിയിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്

കോഴിക്കോട് കോതിയില്‍ ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ്വസ്ഥിതിയിലേക്ക് വന്നുതുടങ്ങി. പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. തിരമാലകള്‍ ഇല്ലാതെ നിശ്ചലാവസ്ഥയിലാണ്. കടല്‍ ഉള്‍വലിഞ്ഞതറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോതിയിലെത്തുന്നുണ്ട് 

ഒട്ടും തിരമാലയില്ല. കടല്‍ ശാന്തമാണ്.ഉള്‍വലിഞ്ഞ കടല്‍ പതിയെ തിരികെവരുന്നുണ്ട്.ചെളി അടിഞ്ഞുകൂടി. . ഇന്നലെ വൈകുന്നേരം മൂന്നരക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം കോതി കടല്‍തീരത്ത് കാണാന്‍ തുടങ്ങിയത്.ജില്ലാ കലക്ടര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു. വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധിപേരാണ് ഇങ്ങോട്ട് എത്തുന്നത് 

മാന്ത ഉള്‍പ്പടെയുള്ള മല്‍സ്യങ്ങള്‍ കരക്കടിയുന്നുണ്ട്. ആളുകള്‍ പ്ലാസ്റ്റിക്ക് കവറുകളുമായി എത്തി മല്‍സ്യങ്ങള്‍ ശേഖരിക്കുന്നു.

കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്തു   ഇറങ്ങുന്നതിന് ആളുകള്‍ക്ക് പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തി.പ്രാദേശികമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം കാരണമായിരിക്കും ഈ പ്രതിഭാസമെന്നാണ് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഒാഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്