‘എടാ സുരേഷ്ഗോപിയേ..’; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരം; പിന്നീട്..

ബിജെപി പ്രചാരണത്തിനെത്തിയ സുരേഷ്ഗോപിയെ അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ട് താരം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എ.എൻ രാധാകൃഷ്ണന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് അദ്ദേഹം െകാച്ചിയിൽ എത്തിയത്. ഒട്ടേറെ യോഗങ്ങളും അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന് വിളിയോടെയാണ് തുടക്കം. ഇത് തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ്ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലം കാലിയാക്കി.

‘അത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ്ഗോപി പറഞ്ഞു. വിഡിയോ കാണാം.