എഎൻആർ ജയിച്ചാൽ സിനിമ ഒഴിഞ്ഞു വച്ച് ഇവിടെ പ്രവർത്തിക്കും: സുരേഷ്ഗോപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ സുരേഷ്ഗോപിയെ രംഗത്തിറക്കി വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ ബിജെപി. എ.എൻ രാധാകൃഷ്ണന് വോട്ടുതേടി സുരേഷ്ഗോപി മണ്ഡലത്തിൽ ഇന്ന് പ്രചാരണം കൊഴുപ്പിക്കുകയാണ്. എ.എൻ.ആർ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കാൻ തയാറാണെന്നും സുരേഷ്ഗോപി പറയുന്നു.

‘ഒരു ഉറപ്പ് തരാം. എന്നെ എംഎൽഎയും എംപിയും ആക്കേണ്ട. എ.എൻ.ആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ. അദ്ദേഹത്തിനൊപ്പം ഈ മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ എനിക്ക് ബാക്കിയുള്ള സിനിമാ ജീവിതകാലവും ഒഴിഞ്ഞ് വയ്ക്കാൻ ഞാൻ തയാറാണ്.’ സുരേഷ് ഗോപി പറയുന്നു. കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം വന്ന വലിയ മാറ്റങ്ങൾ അക്കമിട്ട് നിരത്തിയാണ് ബിജെപി പ്രചാരണം മുന്നോട്ടുെകാണ്ടുപോകുന്നത്. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബിജെപി ജയിക്കുമെന്ന ആത്മവിശ്വസമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.