സജിത്തിന് വീട്ടിലേയ്ക്കുള്ള വഴി ഒരുങ്ങി; ഇടപെട്ട് സുരേഷ് ഗോപി: ഇംപാക്ട്

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതനായ സജിത്തിന് വീട്ടിലേയ്ക്കുള്ള വഴി ഒരുങ്ങി. വീട്ടിലേയ്ക്ക് പോകാൻ സ്വന്തമായി വഴി ഇല്ലാത്തതിനാൽ സജിത്തിനെ സഹോദരി ഷൈനി എടുത്തു കൊണ്ടു പോകുന്ന വാർത്ത മനോരമ ന്യൂസ് പരമ്പര ഇടറുന്ന അതിജീവനത്തിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതു കണ്ട ചലച്ചിത്ര താരം സുരേഷ് ഗോപിയാണ് സജിത്തിന് വഴി വാങ്ങി നൽകിയത്. മനോരമ ന്യൂസ് ഇംപാക്ട്.