87ശതമാനവും സമ്പർക്കത്തിലൂടെ; കോഴിക്കോട്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു

കോഴിക്കോട് ജില്ലയില്‍ ഏണ്‍പത്തിയേഴുശതമാനം പേര്‍ക്കും കോവി‍‍ഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ഗ്രാമീണ പ്രദേശങ്ങളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒരാഴ്ചക്കിടെ നാലുശതമാനം ഉയര്‍ന്നു. 

പ്രതിദിന കണക്കില്‍ വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നുംവരുന്ന രോഗികളുടെ എണ്ണം ഇരുപത്തിയഞ്ചില്‍ താഴെയാണ്. ബാക്കിയുളളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. ഇതില്‍ ആറുശതമാനം പേരുടെയും രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല. പതിമൂന്നര ശതമാനമായിരുന്ന 

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരാഴ്ചക്കിടെ പതിനേഴശതമാനമായി വര്‍ധിച്ചു. രണ്ടാഴ്ചക്കിടയില്‍ രോഗം ബാധിച്ചവരില്‍ 98 ശതമാനം പേരും ഗ്രാമപ്രദേശത്തുനിന്നാണ്. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നതാണ് ഇങ്ങനെ രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ജില്ലയില്‍ ഇതുവരെ 110 പേരാണ് മരിച്ചത്. ഇതില്‍ ഏഴുപത്തിയഞ്ച് ശതമാനവും അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ജില്ലയിലെ സ്രവ പരിശോധന അഞ്ചുലക്ഷം കടന്നു.