വീടുകളിൽ കോവിഡ് ചികിത്സ; തൃശ്ശൂരിൽ ആയിരത്തിലേറെ പേർ

തൃശൂര്‍ ജില്ലയില്‍ ആയിരത്തിലേറെ കോവിഡ് രോഗികള്‍ കഴിയുന്നത് വീടുകളില്‍തന്നെ. ഇവര്‍ക്കുള്ള മരുന്നു കിറ്റുകള്‍ വിതരണം ചെയ്യും. 

കോവിഡ് നാലാംഘട്ടത്തില്‍ രോഗികളുടെ ചികില്‍സ വീടുകളി‍ല്‍തന്നെ തുടരാന്‍ മന്ത്രി എ.സി.മൊയ്തീന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കും. പഞ്ചായത്തു തലത്തില്‍ സന്നദ്ധ സേന പ്രവര്‍ത്തിക്കും. കോവിഡ് നിരീക്ഷണ സമിതിയും ഏര്‍പ്പെടുത്തി. ആംബുലന്‍സ് സേവനം ഉറപ്പു വരുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.