എനിക്കു വന്ന ബില്ല് 7040 രൂപ; താനും അമ്പരന്നെന്ന് എം.ബി.രാജേഷ്: വിഡിയോ

കെഎസ്ഇബി ബില്ല് കിട്ടിയപ്പോള്‍ താനും അമ്പരന്നെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സാധാരണ ബില്ല് വരാറുള്ളത് 700– 800 റേഞ്ചിലാണ് വരാറുള്ളത്. ഇക്കുറി 4 മാസത്തേത് വന്നത് 7040 രൂപയാണ്. ഞാന്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചു ജൂണ്‍ 5നാണ് എന്റെ കയ്യില്‍ നേരിട്ട് ബില്ല് കിട്ടിയത്. എന്‍റെ വീട്ടിലാണെങ്കില്‍ സോളര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റിലാണ് തുറന്നുപറച്ചില്‍.

ഉപഭോഗത്തിലെ കണക്ക് കൂടി നോക്കിയപ്പോള്‍ ഈ വര്‍ധനവ് ന്യായമാണ് എന്നാണ് എനിക്ക് മനസ്സിലായത്. ആദ്യം അമ്പരപ്പ് ഉണ്ടായി എന്നത് നേരാണ്. ഉപഭോഗം കൂടുന്നു എന്നത് ഒരിക്കലും ഇത് കണക്കാക്കാറില്ല. ഇതാണ് വസ്തുത– അദ്ദേഹം പറഞ്ഞു.  വിശദ മറുപടിയുടെ വിഡിയോ കാണാം.