കൊന്നാലും തോല്‍പ്പിക്കാനാകാത്ത ‘ടിപി ഇഫക്ട്’; മനഃസാക്ഷിയെ മരവിപ്പിച്ച ഓര്‍മയ്ക്ക് 12 ആണ്ട്

tp
SHARE

 മനഃസാക്ഷിയെ പിടിച്ചുലച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന് 12 വയസ്. രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് വടകര ഒഞ്ചിയത്തെ വീട്ടില്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി. ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ് ടിപി കൊലപാതകം. 

ജീവിച്ചിരുന്ന ടിപിയേക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടിപി. മരണത്തിന് 12 വയസ് പൂര്‍ത്തിയാകുമ്പോഴും അതിന് കാര്യമായ മാറ്റമില്ല. വടകരയുടെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലുമെല്ലാം ആ 'ടി പി ഇഫക്ട് ' കെടാതെ നില്‍ക്കുന്നു. രക്തസാക്ഷിത്വ ദിനത്തില്‍ ഒഞ്ചിയത്തെ ബലികുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടന്നു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പുഷ്പചക്രം സമര്‍പ്പിച്ചു. ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുമ്പോഴും വടകരയിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കൊലക്കേസ് ഇപ്പോഴും സജീവ ചര്‍ച്ചയാണ്. ഏറ്റവുമൊടുവില്‍ രണ്ട് സിപിഎം നേതാക്കളായ പ്രതികളെക്കൂടി കോടതി ശിക്ഷിച്ചതായിരുന്നു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ ചര്‍ച്ചാവിഷയം. 

MORE IN KERALA
SHOW MORE