പൊള്ളലും ചൊറിച്ചിലും; ചൂടില്‍ ഉപജീവനം ദുരിതത്തിലായി കോവളത്തെ കച്ചവടക്കാര്‍

kovalam
SHARE

എത്ര ചൂടായാലും ഒരു നേരത്തെ അന്നത്തിനായി പുറത്തിറങ്ങി ജോലി ചെയ്യേണ്ടി വരുന്ന മനുഷ്യർ ധാരാളമുണ്ട്. നമ്മുടെ ബീച്ചുകളിൽ ടൂറിസത്തെ ഉപജീവനമാക്കി ജീവിക്കുന്ന മനുഷ്യരും അക്കൂട്ടത്തിൽ ഉണ്ട്. തിരുവനന്തപുരം കോവളം ബീച്ചിൽ ലൈഫ് ഗാർഡ് മുതൽ  ചെറിയ കച്ചവടം വരെ നടത്തി ജീവിക്കുന്നവർ എങ്ങനെയാണ് ഈ ചൂടിനെ അതിജീവിക്കുന്നത്...? ചൂട് ആരോഗ്യത്തിന് മാത്രമല്ല ഇവരുടെ ഉപജീവനത്തിന് കൂടിയാണ് വെല്ലുവിളിയാകുന്നത്. 

സുധയും സുഹൃത്തും ഈ തലചുമടുമായി  നടക്കുന്നത് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആണ്. ചൂട് ദേഹത്തെ മാത്രമല്ല ഇവരുടെ കച്ചവടത്തെയും പൊള്ളിക്കുന്നു.

9 മണിക്ക് തുടങ്ങിയതാണ് കാട്ടാക്കട സ്വദേശീ വസന്തയുടെ ഇന്നത്തെ കച്ചവടം. നാല് മണിയായി. ഇതിനിടയിൽ നടന്നത് 250 രൂപയുടെ കച്ചവടം മത്രം. ഇവരെപ്പോലുള്ള കച്ചവടക്കാർ മാത്രമല്ല സ്പീഡ് ബോട്ട് , പാരാസൈലിങ് തൊഴിലാളികൾ, ലൈഫ് ഗാർഡ്സ് തുടങ്ങിയവരെല്ലാം ചൂടിനെ അതിജീവിക്കാൻ പാടുപെടുകയാണ്.

Kovalam beach heat

MORE IN KERALA
SHOW MORE