സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചു. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 100 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 25 പൈസ കൂടും. ഇവര്‍ 47 രൂപ 50 പൈസ അധികം നല്‍കേണ്ടിവരും. 150 മുതല്‍ 200 യൂണിറ്റ് വരെ സിംഗിള്‍ ഫേസുകാര്‍ക്ക് ഫിക്സഡ് ചാര്‍ജ് നൂറില്‍ നിന്ന് 160 രൂപയാക്കി. 201 മുതല്‍ 250 യൂണിറ്റ് വരെ സിംഗിള്‍ ഫേസുകാര്‍ക്ക് ഫിക്സഡ് ചാര്‍ജ് 30രൂപ കൂട്ടി. 200 മുതല്‍ 250 യൂണിറ്റ് വരെ ഫിക്സഡ് ചാര്‍ജ് 80 രൂപയില്‍ നിന്ന് 100 രൂപയാക്കി ഉയര്‍ത്തി. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 40 പൈസ കൂട്ടി.
പ്രതിമാസ ഉപഭോഗം ഫിക്സഡ് ചാര്‍ജ് ഫിക്സഡ് ചാര്‍ജ് എനര്‍ജി ചാര്‍ജ്
(യൂണിറ്റ്) സിംഗിള്‍ ഫേസ് ത്രീ ഫേസ് (രൂപ)
0–40 (BPL) 1.50 (1.50)
0–50 35.00 (35.00) 90.00 (90.00) 3.15 (3.15)
51–100 55.00 (45.00) 120.00 (90.00) 3.95 (3.70)
101–150 70.00 (55.00) 150.00 (100.00) 5.00 (4.80)
151–200 100.00 (70.00) 160.00 (100.00) 6.80 (6.40)
201–250 110.00 (80.00) 175.00 (100.00) 8.00 (7.60)
0–300 130.00 (100.00) 175.00 (110.00) 6.20 (5.80)
0–350 150.00(110.00) 175.00 (110.00) 7.00 (6.60)
0–400 175.00 (120.00) 175.00 (120.00) 7.35 (6.90)
0–500 200.00 (130.00) 200.00 (130.00) 7.60 (7.10)
500+ 225.00 (150.00) 225.00 (150.00) 8.50 (7.90)