വൈദ്യുതി ബോര്‍ഡില്‍ ചട്ടങ്ങള്‍ക്ക് മാറ്റം; പ്രമോഷന് സീനിയോറ്റി മാത്രം മാനദണ്ഡമാകില്ല

കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വൈദ്യുതി ബോര്‍ഡ് നിയമനച്ചട്ടങ്ങള്‍ പരിഷ്കരിച്ചു. ബോർഡില്‍  ഇനി ചീഫ് എന്‍ജിനീയർ, ചീഫ് മാനേജർ എന്നറിയപ്പെടും. മറ്റ് എന്‍ജിനീയര്‍ തസ്തികകളും മാനേജര്‍ എന്ന് മാറും. പ്രമോഷന് സീനിയോറിറ്റി മാത്രമായിരിക്കില്ല ഇനി മാനദണ്ഡം. ഒരുജില്ലയില്‍ നിയമനം ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനാവില്ല. ഇലക്ട്രിക്കല്‍, സിവില്‍, കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പൊതുഭരണം, ധനകാര്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചീഫ് എന്‍ജിനീയര്‍മാര്‍ ഇന് ചീഫ് മാനേജര്‍ എന്നറിയപ്പെടും. മറ്റ് എന്‍ജിനീയര്‍ തസ്തികകളുടെ പേരും മാനേജര്‍ എന്ന മാറും. പ്രമോഷന് സീനിയോറിറ്റി മാത്രമായിരിക്കില്ല മാനദണ്ഡം. ഓരോ തസ്തികകയ്ക്കും അടിസ്ഥാന യോഗ്യത നിശ്ചയിച്ചു. ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്ന ജീവനക്കാരും പ്രമോഷന്‍ ലഭിച്ചുവരുന്നവരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് വകുപ്പുതല പരീക്ഷ ജയിക്കണം. ചിലതസ്തികകളില്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ബോര്‍ഡ് പരിശീലനം നല്‍കും. 

ഇവര്‍ കുറഞ്ഞത് അഞ്ചുവര്‍ഷം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നല്‍കണം.  യോഗ്യതയുള്ളവരില്‍ നിന്ന് മികച്ചവര്‍ക്കെ സ്ഥാനക്കയറ്റം ലഭിക്കൂ. സ്ഥാനക്കയറ്റം വഴിയുള്ള തസ്തികയില്‍ നിശ്ചിത യോഗ്യത ഇല്ലെങ്കില്‍ പുറത്തുള്ളവരെ നിയമിക്കാം. കായികതാരങ്ങളുടെ നിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിക്കും.  ഇത് ഒരുഘട്ടത്തിലും 74 ല്‍ കൂടരുത്. ഒരുവര്‍ഷം സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമിക്കുന്നവരുടെ എണ്ണം പതിനഞ്ചില്‍ കൂടാന്‍ പാടില്ല. ജില്ലാതലത്തില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് അഞ്ചുവര്‍ഷം അതേ ജില്ലയില്‍ ജോലി ചെയ്യണം. സര്‍വീസ് ആരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുജില്ലയില്‍ നിന്ന് മറ്റൊരുജില്ലയിലേക്ക് സ്ഥലംമാറ്റ അപേക്ഷ പരിഗണിക്കില്ല. സ്ഥലം മാറ്റം ലഭിക്കുന്ന ജീവനക്കാരന്‍ അതേ തസ്തികയിലെ ഏറ്റവും ജൂനിയറായി പരിഗണക്കപ്പെടും. ഇത്തരത്തില്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പതിനെട്ട് ചട്ടങ്ങളാണ് വൈദ്യുതി ബോര്‍ഡ് പരിഷ്കരിച്ചത്.