'ശമ്പളപരിഷ്ക്കരണം നടപ്പാക്കണം'; സെക്രട്ടറിയേറ്റ് പരിസരത്ത് പ്രതിഷേധ തുള്ളൽ

അടിയും പിടിയും മാത്രം കാണാറുള്ള സെക്രട്ടേറിയറ്റ് പരിസരം  തുള്ളൽ പ്രഹരം കണ്ട ദിനമായിരുന്നു ഇന്ന്. കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലെ വിരമിച്ച അധ്യാപകരുടെ കദനകഥയാണ്  തുള്ളല്‍ കലാകാരന്  പറയാനുണ്ടായിരുന്നത്. കലാമണ്ഡലത്തിലെ അധ്യാപകർക്ക് UGC യുടെ ആറാം ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാണ്  ഇവരുടെ ആവശ്യം.

ആദ്യ കൊട്ട് മുഖ്യമന്ത്രിക്കിട്ടും സാംസ്കാരിക മന്ത്രിക്കിട്ടും തന്നെ. ധനമന്ത്രിയേയും വെറുതെ വിട്ടില്ല. കലാമണ്ഡലം എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച 16 കലാകാരന്മാരാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരമിരിക്കുന്നത്. ധനവകുപ്പ് ഫയല്‍ തടഞ്ഞുവവച്ചിരിക്കുന്നതിനാലാണ് ശമ്പളപരിഷ്കരണം വൈകുന്നതെന്നാണ് ഇവരുടെ ആക്ഷേപം.