ദുരിതബാധിതര്‍ക്ക് സമഗ്രചികില്‍സാ സൗകര്യം ലഭ്യമാക്കും വരെ സമരം; ദയാബായി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്രചികില്‍സാ സൗകര്യം ലഭ്യമാക്കുന്നതുവരെ സമരം തുടരുമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. സമരംതാല്‍ക്കാലികമായി മാത്രമെ നിര്‍ത്തിയിട്ടുള്ളൂ. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അവര്‍.

പതിനെട്ടുദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരം ചെയ്തതിന്റെ ക്ഷീണമൊന്നുമില്ല ദയാബായിക്ക്. സമരത്തിന് ശേഷം തിരുവനന്തപുരം കുടപ്പനക്കുന്നിലെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അവര്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ പ്രഥമ ദേശീയ പുരസ്കാരം പ്രമുഖ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും സയ്യിദ് മുഈനലി ശിഹാബ് തങ്ങളും ചേര്‍ന്ന് സമ്മാനിച്ചു.തുടര്‍ന്ന് ദയാബായിയുടെ പ്രഖ്യാപനം

ദയാബായിയുടെ പോരാട്ടങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ പെരുമ്പടവം നിറകണ്ണുകളോടെയാണ് ആശംസയറിയിച്ചിത്. സമരരംഗത്തേയ്ക്ക വീണ്ടും മടങ്ങിവരുമെന്ന മുന്നറിയിപ്പോടെയാണ് ദയാബായി ട്രെയിന്‍മാര്‍ഗം മധ്യപ്രദേശിലേക്ക് മടങ്ങിയത്.