മന്ത്രിമാരെത്തി; സമരം നിര്‍ത്തുന്നത് ആലോചിച്ച് പറയാമെന്ന് ദയാബായി

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ചു പറയാമെന്ന്  ദയാബായി . ആരോഗ്യമന്ത്രി വീണാ ജോർജും ആർ ബിന്ദുവും ദയാബായിയെ ആശുപത്രിയിലെത്തി കണ്ടു. ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചുവെന്നും സമരം അവസാനിപ്പിക്കുമെന്നും സമരസമിതിയുമായുള്ള ചർച്ചക്ക് ശേഷം മന്തി ആർ.ബിന്ദു വ്യക്തമാക്കിയിരുന്നു. കാസര്‍കോട് മെഡി. കോളജില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.

About-stopping-hungerstrike-Dayabhai-says-she-will-decide-later