ലഹരിക്കെതിരെ തെരുവുനാടകം; വിദ്യാര്‍ത്ഥികളും അധ്യാപകരും വേദിയില്‍

ലഹരി ഉപയോഗം തടയാന്‍ വിദ്യാര്‍ഥികളുടെ തെരുവുനാടകം തൃശൂരില്‍ അരങ്ങേറി. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും തെരുവുനാടകത്തില്‍ വേഷമിട്ടു.  കുറ്റുമുക്ക് സാന്ദീപനി വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് തെരുവുനാടകം ഒരുക്കിയത്. ലഹരി ഉപയോഗം തടയുകയായിരുന്നു ലക്ഷ്യം. വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഉദ്ദേശ്യം. തൃശൂര്‍ തെക്കേഗോപുരനടയായിരുന്നു വേദി. സ്കൂളിലെ മലയാളം വിഭാഗമാണ് നാടകം സംഘടിപ്പിച്ചത്.