മുന്നറിയിപ്പ് ഇല്ലാതെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; വലഞ്ഞ് യാത്രക്കാര്‍

flightcancel
SHARE

വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്തു നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പലരും സര്‍വീസ് റദ്ദ് ചെയ്തത് അറിയുന്നത്.

രാത്രി 10:10 നുള്ള ദോഹ വിമാനമാണ് ആദ്യം റദ്ദ് ചെയ്തത്. നാളെ ഓഫിസിൽ ഹാജരായില്ലെങ്കിൽ ജോലി പോകുന്നവരടക്കം യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. റദ്ദ് ചെയ്യുമെങ്കിൽ അത് നേരത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം വിമാന കമ്പനികൾക്ക് ഇല്ലേയെന്നാണ് യാത്രക്കാരുടെ ചോദ്യം

പിന്നാലെ പുലർച്ചെ 1:10 നു ള്ള അബുദബി വിമാനവും റദ്ദ് ചെയ്തു. ആലപ്പുഴയിൽ നിന്നും കന്യാകുമാരിയിൽ നിന്നും വന്നവർ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു

ബുക്ക് ചെയ്തവരുടെ പണം എന്നു തിരിച്ചു നൽകുമെന്നോ, യാത്ര എന്ന് പുനക്രമീകരിക്കുമോ യെന്നുള്ള അറിയിപ്പ് പോലും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായില്ല

Air india express cancelled more flights‌

MORE IN KERALA
SHOW MORE