പണിമുടക്ക് 9–ാം ദിനം; ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒമ്പതരലക്ഷത്തോളം അപേക്ഷകള്‍

driving-test
SHARE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക് കടന്നതോടെ ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒമ്പതരലക്ഷത്തോളം അപേക്ഷകള്‍. അച്ചടി പ്രതിസന്ധി മൂലം ലൈസന്‍സും ആര്‍.സി ബുക്കും ലഭിക്കാത്തവരുടെയെണ്ണം പതിനഞ്ച് ലക്ഷവും പിന്നിട്ടു. ഇതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാല്‍ പ്രശ്നപരിഹാര ചര്‍ച്ചകളും വഴിമുട്ടുകയാണ്.

ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരിൽ വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെയുണ്ട്. വേനലവധി പ്രതീക്ഷിച്ച് ഡ്രൈവിങ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലാവരിൽ കൂടുതൽ. ലൈസൻസ് എടുത്തശേഷം ജോലിയിൽ പ്രവേശിക്കാൻ മുംബൈയിലേക്ക് മടങ്ങേണ്ടിയിരുന്ന എടത്വ സ്വദേശി ആനന്ദിന്റെ വാക്കുകളിലേക്ക്...

ലേണേഴ്സ് ടെസ്റ്റ് പാസായി ആറുമാസം വരെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാവുന്നത്. ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും ഫീസ് അടച്ച്  ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കേണ്ടി വരും. ടെസ്റ്റുകൾ പാസായാലും രക്ഷയില്ല. അച്ചടി പ്രതിസന്ധി രൂക്ഷമായതോടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയവർക്ക് പോലും പുതുക്കിയ ലൈസൻസ് ലഭിക്കാതെ വണ്ടി നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. പണിമുടക്ക് തുടരുകയാണെങ്കിൽ ലൈസൻസിനായി കാത്തിരിക്കുന്നവരുടെ എണ്ണവും കൂടും. അങ്ങനെയെങ്കിൽ പണിമുടക്ക് അവസാനിച്ചാലും ഇത്രയും അപേക്ഷകർക്ക് ലൈസൻസ് കൊടുക്കുക ഗതാഗത വകുപ്പിന് എളുപ്പമാവില്ല

Strike over driving test reform enters ninth day

MORE IN KERALA
SHOW MORE