എന്തിനോ വേണ്ടി മുടക്കിയ 36 കോടി; നോക്കുകുത്തിയായി കൈനകരി പാലം

ആലപ്പുഴ കൈനകരിയിൽ പമ്പയാറിനു കുറുകെയൊരു പാലമുണ്ട്. നോക്കുകുത്തിയായി മാറിയ  മുണ്ടയ്ക്കൽ പാലം .36 കോടി മുടക്കി നിർമിച്ച പാലം കൊണ്ട് ഒരു പ്രയോജനവും നാട്ടുകാർക്കില്ല. സമീപന പാതയ്ക്ക് സ്ഥലം കണ്ടെത്താതെയാണ് പാലം നിർമിച്ചത്.

കുട്ടനാട്ടിലെ കൈനകരിയിലെ മുണ്ടയ്ക്കൽ പാലം കാണാൻ നല്ല ചന്തമുണ്ട്. ചന്തം മാത്രമേയുള്ളു നാട്ടുകാർക്ക് പാലം കൊണ്ട് ഒരു പ്രയോജനവുമില്ല. പമ്പയാറിൻ്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം പണി തീർന്നിട്ട് എട്ടു വർഷമായി. പാലത്തിൻ്റെ കിഴക്കുഭാഗത്ത് സമീപന പാതയ്ക്ക് സ്ഥലമെടുക്കാതെയാണ് പാലം നിർമിച്ചത്.36 കോടി ചിലവിട്ട് അതിവേഗം നിർമാണം പൂർത്തിയാക്കിയതാണ്.പാലത്തിൻ്റെ വശത്തുള്ള വീടിൻ്റെ മുന്നിലൂടെ ചില ഇരുചക്ര വാഹനങ്ങൾ പാലത്തിലേക്ക് കയറ്റാനാകും.പാലം കൊണ്ട് പ്രയോജനമില്ലെന്ന് പറയരുത്. വെള്ളപ്പൊക്കക്കാലത്ത് നാട്ടുകാർക്ക് കന്നുകാലികളെ കെട്ടാനും വാഹനം പാർക്ക് ചെയ്യാനും പറ്റും.