‘5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം’; മോദിയോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി

suresh-gopi-about-minister-position
SHARE

ഞാൻ വന്നത് എം.പിയാകാനാനെന്നും, അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. എം.പിയായല്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ബിജെപിയില്‍ ഉണ്ട്. ഒരു മന്ത്രിയാകണമെന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

സിനിമയും ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടു. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിനുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്നയാളാണെന്ന് ഞാൻ വിശ്വസിക്കില്ല. കേരളത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi | Loksabha Election 2024

MORE IN KERALA
SHOW MORE