ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറവ്; വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആശങ്ക

udf
SHARE

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലുണ്ടായ പോളിങ് ശതമാനത്തിലെ കുറവ് വടക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്റ ആത്മവിശ്വാസം നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. വടകരയ്ക്ക് പുറമെ കനത്തപോര് നടന്ന കണ്ണൂരും ആലത്തൂരിലും ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്.

കണ്ണൂരില്‍ കഴിഞ്ഞതവണത്തേക്കാള്‍ പോളിങ് എട്ടുശതമാനം കുറഞ്ഞു. സി.പി.എം കോട്ടകളായ മട്ടന്നൂരിലും തളിപ്പറമ്പിലും പോളിങ് 80 കടന്നപ്പോള്‍  യു.ഡി.എഫ് മേധാവിത്വമുള്ള ഇരിക്കൂറും പേരാവൂരും യഥാക്രമം 72 ഉം 74 ഉം ആണ്. എങ്കിലും മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ തിരിച്ചടിയുണ്ടാകില്ലെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.

ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്റ മണ്ഡലമായ ചേലക്കരയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്.72.01. തരൂരിലും ആലത്തൂരിലും 75 ശതമാനത്തിന് അടുത്തെത്തിയപ്പോള്‍ യു.ഡി.എഫ് സ്വാധീനമുള്ള കുന്നംകുളം,വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 72 ല്‍ ഒതുങ്ങി. 

പാലക്കാട്ടും സി.പി.എം സ്വാധീനമേഖലകളില്‍ നല്ല പോളിങ്ങാണ് . അതേസമയം നഗര മണ്ഡലമായ പാലക്കാടും യു.ഡി,എഫിന് മേല്‍ക്കൈ ഉള്ള പട്ടാമ്പിയിലും പോളിങ് കുറഞ്ഞു.പാലക്കാട്ടെ കുറവ് ബി.ജെ.പിക്ക് ദോഷംചെയ്യുമെന്നാണ് ഇരുമുന്നണികളുടേയും അവകാശവാദം  രാഹുല്‍ഗാന്ധി തരംഗത്തില്‍ കഴിഞ്ഞതവണ എണ്‍പതിന് മുകളില്‍പ്പോയ വയനാട്ടിലെ പോളിങ് ശതമാനം ഇത്തവണ 73 ല്‍ ഒതുങ്ങി. രാഹുലിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍,ബത്തേരി മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടുചെയ്യാനെത്തിയവരുടെ എണ്ണം കുറഞ്ഞു  ശതമാനത്തില്‍ നേരിയ കുറവുണ്ടെങ്കിലും പൊന്നാനിയിലും മലപ്പുറത്തും ലീഗിന് പേടിയില്ല. കാസര്‍കോട് ഇരുകൂട്ടരും ആത്മവിശ്വാസത്തിലാണ്. കോഴിക്കോടും അത്ഭുതങ്ങള്‍ സംഭവിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ 

Loksabha election north kerala polling

MORE IN KERALA
SHOW MORE