ആനക്കൂട്ടിൽ തളർന്ന് വീണ് പിഞ്ചു; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളി വനംവകുപ്പ്

കോന്നി ആനക്കുട്ടിൽ തളർന്നനിലയിലുള്ള  കുട്ടികൊമ്പൻ പിഞ്ചുവിനെ എഴുന്നേൽപ്പിക്കാനുള്ള  തീവ്ര ശ്രമത്തിൽ വനം വകുപ്പ് ജീവനക്കാർ. നാലുമാസം മുൻപ് കാലിൽ നീരുവന്നതിനെ തുടർന്ന് ചികിത്സയിലാണ് കുട്ടിക്കൊമ്പൻ. ചികിത്സാപ്പിഴവുമൂലമാണ് പിഞ്ചു തളർന്നുവീണതെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വനം വകുപ്പ് തള്ളി.

കോന്നി ആനക്കൂട്ടിലെ കുട്ടികൊമ്പൻ പിഞ്ചു ചികിത്സാ പിഴവിനെ തുടർന്ന്  തളർന്ന് വീണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളർന്ന് വീഴാൻ കാരണമായതെന്ന  പ്രചാരണത്തെ  വനം വകുപ്പ് തള്ളി. ജന്മനാ ഇടത്തേക്കാലിൽ ആറു വിരലുണ്ടായിരുന്നു ആനക്ക്. ഇക്കാരണത്താൽ കാലിന് ബലക്കുറവുള്ളതിനാൽ കിടക്കാറുണ്ടായിരുന്നില്ല.ഭാരകൂടുതൽ കാരണം പിന്‍കാലിന്‍റെ മസിലുകള്‍  ദുർബലമായതാണ് ആനകുട്ടി തളർന്ന് വീഴാൻ കാരണമെന്നാണ് വനം വകുപ്പ് ഡോക്ടറുടെ വിശദീകരണം

യന്ത്ര സഹായമില്ലാതെ ആനയെ എഴുന്നേൽപ്പിക്കാനാണ് ശ്രമിക്കുന്നത്.വനത്തിൽ ഒറ്റപ്പെട്ടു പോയ പിഞ്ചുവിനെ മൂന്നു വർഷം മുമ്പ് വനപാലകരാണ് രക്ഷിച്ച് കോന്നി ആനകൂട്ടിലെത്തിച്ചത്. വൈകല്യമുള്ളതിനാൽ  ആനകുട്ടിയെ ആനക്കൂട്ടം ഉപേക്ഷിച്ചതാണെന്നു കരുതുന്നത്