പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; പന്നിക്കെണിയെന്ന് വനംവകുപ്പ്

പാലക്കാട് മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പിടിയാന ചരിയാന്‍ കാരണം പന്നിക്കെണിയെന്ന്  വനംവകുപ്പ് റേഞ്ച് ഒാഫീസര്‍ വി.വിവേക് മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയിരുന്നതാണ്. മനുഷ്യർക്ക് ഉൾപ്പെടെ ജീവഹാനി സംഭവിക്കാവുന്ന മട്ടിലുള്ള കെണിയാണെന്നും ഒലവക്കോട് റേഞ്ച് ഓഫീസർ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.