വാഹനത്തിൽ നിന്ന് കരിമ്പ് മോഷ്ടിക്കുന്ന അമ്മയാനയും കുഞ്ഞും– വിഡിയോ

 ഒരു അമ്മയാനയും കുഞ്ഞും ചേർന്ന് കരിമ്പ് നിറച്ച ട്രക്കിൽ നിന്നും മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കർണാടക തമിഴ്നാട് അതിർത്തി പ്രദേശത്തെ വനമേഖലയിൽ നിന്നും പകർത്തിയ ദൃശ്യമാണിത്.

നിറയെ കരിമ്പുമായി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിനരികിലെത്തിയതാണ് അമ്മയാനയും കുഞ്ഞും.  പിന്നെ ഒന്നും നോക്കിയില്ല. തുമ്പിക്കൈ പരമാവധി ഉയർത്തിപ്പിടിച്ച് കരിമ്പുകൾ വലിച്ചെടുത്തു. കെട്ടിവച്ചിരിക്കുന്ന കരിമ്പുകൾ എടുക്കാൻ അല്പം പാടുപെട്ടെങ്കിലും പിന്തിരിയാൻ അമ്മയാന ഒരുക്കമായിരുന്നില്ല. ഓരോന്നായി വലിച്ചെടുത്ത് താഴെയിട്ട കരിമ്പുകൾ കുട്ടിയാനയും അകത്താക്കാൻ ശ്രമിക്കുന്നുണ്ട്.

ആകാവുന്നത്രയും കരിമ്പ് വലിച്ച് റോഡിലിട്ട ശേഷം രണ്ട്  ആനകളും ചേർന്ന് അത് കഴിച്ചു തീർക്കുന്നതും ദൃശ്യത്തിൽ കാണാം. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

Elephants-stealing-sugarcane-video-spreading-on-socialmedia