തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു; കരയ്ക്കുകയറ്റാന്‍ ശ്രമം

തൃശൂര്‍ വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റില്‍ വീണു. ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിലാണ് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന വീണത്. കിണറിനു സമീപത്തെ മണ്ണിടിച്ച് ആനയെ രക്ഷപെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. 

wild elephant fell into well