പാലക്കാട് ജനവാസമേഖലയില്‍ നിലയുറപ്പിച്ച് പി.ടി ഫൈവ് കൊമ്പന്‍; ആശങ്ക

ജനവാസമേഖലയില്‍ വീണ്ടും നിലയുറപ്പിച്ച് പി.ടി ഫൈവ് കൊമ്പന്‍. പാലക്കാട് കൊട്ടാമുട്ടിക്ക് സമീപമാണ് കൊമ്പന്‍ കൃഷിയിടത്തിലൂടെ നടന്ന് വീടുകള്‍ക്ക് സമീപമെത്തിയത്. വാച്ചര്‍മാര്‍ ശബ്ദമുയര്‍ത്തിയതോടെ ആന വനാതിര്‍ത്തിയിലേക്ക് മാറി. കുടിവെള്ളം തേടി ജനവാസമേഖലയിലേക്ക് പതിവായെത്തുന്ന പി.ടി ഫൈവ് റയില്‍പാത മറികടന്ന് സഞ്ചരിക്കുന്നതും ആശങ്ക കൂട്ടിയിട്ടുണ്ട്. 

തമിഴ്നാട്ടിലെ വനമേഖലയില്‍ നിന്നും വീണ്ടും വാളയാറിലേക്കെത്തിയ കൊമ്പന്‍ കഴിഞ്ഞദിവസങ്ങളിലാണ് കൂടുതലായി വീടുകള്‍ക്ക് സമീപം എത്തിത്തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കൊമ്പന്‍ പി.ടി പതിനാലിനൊപ്പം ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വനത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം കുറഞ്ഞതാണ് പി.ടി ഫൈവിന്റെ വരവിന് കാരണമെന്നും കര്‍ഷകര്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു

palakakad wild elephant threat