ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊല; സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടി

alappuzha-murder-2204
SHARE

ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. പൂങ്കാവില്‍ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ അറുപതുകാരിയുടെ മൃതദേഹം പുറത്തെടുത്തു. സഹോദരന്‍ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കുഴിച്ചെടുത്തത്. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീടിന്റെ അടുക്കളയുടെ പിന്‍ഭാഗത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. റോസമ്മയുടെ സഹോദരന്‍ ബെന്നി കസ്റ്റഡിയില്‍. കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നു.

Alappuzha Murder

MORE IN BREAKING NEWS
SHOW MORE