മോദിയുടെ വിവാദപ്രസംഗം; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

election-commission-01
SHARE

മോദിയുടെ വിവാദപ്രസംഗത്തില്‍ പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്‍റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലീങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്ന് മോദി ചോദിച്ചു. സ്ത്രീകളുടെ മംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നതെന്നും മോദി അവകാശപ്പെട്ടു. വിദ്വേഷപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും മറ്റ് ഇന്ത്യ സഖ്യനേതാക്കളും രംഗത്തെത്തി.

Modi's Controversial Speech; The Election Commission did not respond

MORE IN BREAKING NEWS
SHOW MORE