കോന്നി ആനക്കൂട്ടിൽ അശോകവനം; 100ലധികം അശോകവൃക്ഷങ്ങൾ; കൗതുകക്കാഴ്ച

സന്ദര്‍ശകര്‍ക്ക് കൗതുകമായി കോന്നി ആനക്കൂട്ടിലെ അശോകവനം. ആനക്കൂട് നവീകരണത്തിന്‍റെ ഭാഗമായാണ് അശോകവനം ഒരുങ്ങുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് പുതിയ ശില്‍പങ്ങളും ഒരുങ്ങുന്നുണ്ട്

കഴിഞ്ഞ വര്‍ഷമാണ് അശോകവനമൊരുങ്ങിയത്. ലങ്കയിലേക്ക് കടത്തിയ സീതയെ രാവണന്‍ പാര്‍പ്പിച്ചത് അശോകവനത്തിലായിരുന്നു. ആള്‍ക്കാര്‍ക്ക് ചെറിയ ഒത്തു ചേരലുകള്‍ക്കും പറ്റും വിധമാണ് അശോകവനമൊരുക്കിയത്. 25ല്‍  അധികം മരങ്ങളാണ് ഇവിടെയുള്ളത്. ആനക്കൂടിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം അശോകവൃക്ഷങ്ങളാണ് ഉള്ളത്. 15 വര്‍ഷത്തോളം പ്രായമുള്ള മരങ്ങളാണ് എല്ലാം

പൂവുകളടക്കം ഔഷധഗുണമുള്ള മരമാണ് അശോകം. മരങ്ങളുടെ ചുവട്ടിലായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അശോക വനത്തിനൊപ്പം പുതിയ ശില്‍പ നിര്‍മാണവും നടക്കുന്നുണ്ട്. പാമ്പിനെ കീഴ്പ്പെടുത്താന്‍ നാട്ടിലെ കീരി വനത്തില്‍ നിന്ന് ചെങ്കീരിയെ കൊണ്ടുവരുന്ന കഥകള്‍ അടക്കമാണ് ശില്‍പങ്ങളാവുന്നത്