കുട്ടിയാന ഓവുചാലില്‍ വീണു; കണ്ട് പേടിച്ച് തലകറങ്ങി വീണ് അമ്മയാന; വിഡിയോ

തായ്‍ലന്റിലെ നഖോൺ നായോക് പ്രവിശ്യയിലെ ദേശീയോദ്യാനത്തിൽ നിന്നുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. അടി തെറ്റി ഡ്രെയിനേജിലേക്ക് കുട്ടിയാന വീണതുകണ്ട് ഭയന്ന അമ്മ ആന തളർന്ന് വീഴുന്നതാണ് കാഴ്ച.  അധികൃതർ ആനക്ക് സി.പി.ആർ നല്‍കുന്നതും കാണാം. 

സംഭവം ഇങ്ങനെ: ഒരു വയസുള്ള ആനക്കുട്ടി അടിതെറ്റി ഓവുചാലിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ആനക്കുട്ടി ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞ് വീണത് കണ്ടതോടെ അമ്മയാനയും ഭയത്തിലായി. ആനയുടെ സമ്മർദ്ദം കുറക്കാൻ അധികൃതർ അനസ്തേഷ്യ നൽകിയെങ്കിലും അമ്മ ആന തളർന്ന് ഡ്രെയ്നേജിലേക്ക് വീണു. തുടർന്ന് ആനയെ ക്രെയിനുപയോഗിച്ച് പുറത്തെടുക്കുകയും ജീവൻ രക്ഷിക്കാനായി സി.പി.ആർ നൽകുകയുമായിരുന്നു. അതേസമയം കുട്ടിയാന സ്വയം ഡ്രെയ്നേജിൽ നിന്നും പുറത്തു വന്നു.വിഡിയോ വൈറലായതോടെ സമയോചിത ഇടപെടൽ കൊണ്ട് ആനകളുടെ ജീവൻ രക്ഷിച്ച ദേശീയോദ്യാന ജീവനക്കാരെ അഭിനന്ദിക്കുകയാണ് വിഡിയോ കണ്ടവരെല്ലാം.