27 വര്‍ഷം സ്ത്രീ; പുരുഷനെന്ന് തിരിച്ചറിഞ്ഞത് വിവാഹത്തിന് തൊട്ടുമുന്‍പ്; അപൂര്‍വം

chinese-woman
പ്രതീകാത്മക ചിത്രം.
SHARE

ഇരുപത്തിയേഴു വര്‍ഷങ്ങള്‍ സ്ത്രീയായി ജീവിച്ച ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ താന്‍ സ്ത്രീയല്ല പുരുഷനാണെന്ന് തിരിച്ചറിയുന്നു, അതും വിവാഹത്തിന് തൊട്ടുമുന്‍പ്. ഇത് കേള്‍ക്കുമ്പോള്‍ സ്വപ്നം പോലെയോ സിനിമ പോലെയോ തോന്നുവെങ്കില്‍ അല്ല, ഇത് ഒരാളുടെ ജീവിതത്തില്‍ സംഭവിച്ചതാണ്. ചൈനയിലാണ് സംഭവം. 

മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് പുരുഷ ഹോര്‍മോണുകളും പുരുഷ ലൈഗികാവയവമായ വൃഷണങ്ങളുമായി ഒരാള്‍ ഇത്രയും കാലം സ്ത്രീയായി ജീവിച്ചത്. ജീവശാസ്ത്രപരമായി താന്‍ ഒരു പുരുഷനാണെന്ന് തിരിച്ചറിയാന്‍ ആ വ്യക്തിക്ക് വേണ്ടി വന്നത് 27 വര്‍ഷങ്ങളാണ്. ശാരീരികമായി പുറമേ ഒരു സ്ത്രീയായിരുന്നു ഇവര്‍. 18 വയസ്സായിട്ടും മാസമുറയോ സ്തനവളര്‍ച്ചയോ സാധാരണ സ്ത്രീകള്‍ക്കുണ്ടാകുന്നതുപോലെ തനിക്കില്ലെന്ന് മനസ്സിലാക്കി ഇവര്‍ ചികിത്സ തേടി. 

ഹോര്‍മോണ്‍ വ്യതിയാനവും അണ്ഡാശയത്തിന്‍റെ വളര്‍ച്ചക്കുറവും കാരണമാണിതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ക്രോമസോം പരിശോധന നടത്താമെന്ന് തീരുമാനിച്ചുവെങ്കിലും യുവതിയും കുടുംബവും അതിന് തയ്യാറായില്ല. എന്നാല്‍ വീണ്ടും യുവതിയ്ക്ക് ചികിത്സ വേണ്ടിവന്നു. പിന്നാലെ യുവതിയ്ക്ക് കണ്‍ജെനിറ്റല്‍ അഡ്രേനല്‍ ഹൈപ്പര്‍പ്ലാസിയ (Congenital Adrenal Hyperplasia) ആണെന്ന് കണ്ടെത്തി. വിവാഹത്തിന് തൊട്ടുമുന്‍പ് ഇവര്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയയായി. ഒടുവില്‍ കാഴ്ചയില്‍ മാത്രമാണ് ഇവര്‍ സ്ത്രീയെന്നും ജീവശാസ്ത്രപരമായി ഒരു പുരുഷനാണെന്നും കണ്ടെത്തി. 

യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുക എന്നത് ഈ വ്യക്തിയെ സംബന്ധിച്ച് മാനസികമായി വളരെയധികം വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഇവരുടെ മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ അവരുടെ ജീനുകളിലും ഇത്തരത്തിലുള്ള  വ്യതിയാനങ്ങളുള്ളതായി കണ്ടെത്തി. 50,000 കുട്ടികളുണ്ടാകുമ്പോള്‍ അവരില്‍ ഒരാള്‍ക്ക് കണ്‍ജെനിറ്റല്‍ അഡ്രേനല്‍ ഹൈപ്പര്‍പ്ലാസിയ ബാധിക്കാമെന്നാണ് പഠനങ്ങള്‍. അപൂര്‍വമായി മാത്രമാണ് ഈ അവസ്ഥ ഒരാള്‍ക്കുണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ചികിത്സ തേടാന്‍ ഇത്രയും വൈകിയത് യുവതിയില്‍ അസ്ഥിക്ഷയത്തിനും വിറ്റമിന്‍ ഡിയുടെ കുറവിനും കാരണമായി. ശാരീരിക അവസ്ഥയെക്കുറിച്ച് വ്യക്തമായ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ യുവതിയെ മാനസികമായി ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ തയ്യാറെടുപ്പിച്ചു. അടിവയറില്‍ നടത്തിയ സര്‍ജറിയിലൂടെ യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന വൃഷണങ്ങള്‍ നീക്കം ചെയ്തു. നിലവില്‍ ഹോര്‍മോണ്‍ ലെവല്‍ മെച്ചപ്പെടുത്താനുള്ള ചികിത്സയിലാണ് യുവതി.  

ഇത്തരമൊരു അവസ്ഥ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സയും വേണ്ടി വന്നാല്‍‌ സര്‍ജറിയും ഉടന്‍ തന്നെ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയെ സംബന്ധിച്ച് അവരുടെ ഉദരത്തില്‍ വൃഷണങ്ങള്‍ നീക്കം ചെയ്യാതെ മുന്നോട്ട് പോയിരുന്നെങ്കില്‍ അത് കാന്‍സറിനും ജീവഹാനിക്കും വരെ കാരണമായേനെ എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 

‌Woman finds out she is biologically a male just before her wedding.

MORE IN SPOTLIGHT
SHOW MORE