ഒരുക്കത്തിലെ ഒരുമ വേദിയിലും; ആവേശമായി സംഘനൃത്തം

കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളിൽ ഒന്നാണ് സംഘനൃത്തം. ഓരോ കലോത്സവത്തിനും ഏറെ പ്രയത്നിച്ചാണ് ഓരോ ടീമും വേദിയിൽ മാറ്റുരക്കുന്നത്.  

മേക്കപ്പ് മുതലിങ്ങോട്ട് ഓരോ ഘട്ടത്തിലും ശ്രദ്ധയും അർപ്പണവും പ്രകടമാകേണ്ട നൃത്തരൂപമാണിത്. 7പേരടങ്ങുന്ന സംഘത്തിന് എല്ലാം ഒരുപോലെയാവണം. കണ്ണെഴുതുന്നതും മുടികെട്ടുന്നതും ഒക്കെ. ഒരുക്കത്തിലെ ഒരുമ വേദിയിലും നിർബന്ധമാണ്.  

കുട്ടികളൊരുമിച്ചുള്ള പരിശീലനം തന്നെയാണ് പ്രധാനം. കൈമുദ്രകളും നോട്ടങ്ങളും ചലങ്ങളുമൊക്കെ ഒരുപോലെ വരുമ്പോഴാണ് സംഘനൃത്തം ആസ്വാദ്യകരമാവുന്നത്.