സമകാലീന വിഷയങ്ങളുമായി മോണോ ആക്ട്; കയ്യടി നേടി ആൺകുട്ടികൾ

സമകാലീന വിഷയങ്ങൾ ചർച്ച ചെയ്ത് ഹൈസ്‌കൂൾ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട്. ആശയങ്ങളുടെ വ്യത്യസ്ത  കൊണ്ടും അഭിനയം കൊണ്ടും മത്സരാർത്ഥികൾ ആസ്വാദകരെ കയ്യിലെടുത്തു .

ആവിഷ്കാര സ്വതന്ത്ര്യത്തിന് കൂച്ചുവിലകിടുന്നതിനെതിരെ  കടുത്ത ശബ്ദമാണ് വേദിയിൽ ഉയർന്നത്. വിദ്യാർഥികളിൽ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുന്ന സമ്മർദവും കുട്ടികൾ നേരിടുന്ന സംഘർഷംവുമെല്ലാം വേദിയറിഞ്ഞു.

വികസിത കേരളത്തിൽ, പ്രിയപ്പെട്ടവരുടെ  മൃതദേഹം മറവ് ചെയ്യാനിടമില്ലാതെ പോയവരുടെ   ദുഖം സദസ്സിനെ കണ്ണീരണിയിച്ചു. പ്രണയപ്പകയിലെ കൊലപാതകങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ മരണവുമെല്ലാം വേദിയിൽ നിറഞ്ഞു.