പുതുമയാർന്ന അവതരണവും ആശയ സമ്പന്നതയും; കലാവിരുന്നൊരുക്കി സംഘനൃത്തവേദി

പ്രകടന മികവ്  മാത്രമല്ല പുതുമയാർന്ന അവതരണവും ആശയ സമ്പന്നതയും നിറഞ്ഞുനിന്നു സംഘനൃത്തവേദിയിൽ. പുരാണവും ഐതിഹ്യവും അവർത്തിക്കപ്പെട്ടുവെങ്കിലും വിരസമാവാതെ വേദിയെ ഉണർത്തി ചില പുതു പരീക്ഷണങ്ങൾ.  

തൃശൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻററി സ്കൂളിന്റെ സംഘനൃത്ത ഇതിവൃത്തം സ്ത്രീ ശാക്തീകരണമാണ്. വരികളിൽ മാത്രമല്ല ആടയാഭരണങ്ങളിലും ചമയത്തിലും ഒക്കെ ഈ  ആശയം പ്രകടമായിരുന്നു. 

പാലക്കാട് കാണിക്ക മാതാ ഗേൾസ് ഹയർ‌ സ്കൂളിന്റെ ആശയവും പുതുമയുള്ളതായിരുന്നു. ആയിരമായിരം അഭിനന്ദനൻമാർ ധീരതയോടെ മുന്നോട്ടു എന്ന വരിയിലൂടെ രാജ്യം കാക്കുന്ന പട്ടാളത്തിന് ആദര മർപ്പിച്ചുകൊണ്ടാണ് കുട്ടികൾ അവസാനവട്ട പരിശീലനം പൂർത്തിയാക്കിയത്.