മോഹിനിയാട്ടം കാണുന്നത് അകക്കണ്ണാൽ; കലോത്സവം ആഘോഷമാക്കി കൊച്ചുമിടുക്കർ

മോഹിനിയാട്ടവേദിയുടെ  സദസിൽ കണ്ട ഒരുകൂട്ടം മിടുക്കരെ കാണാം. വേദിയിലെ മത്സരം കണ്ടറിയാൻ ഇവർക്കാവില്ല. എന്നാൽ കേട്ട് അനുഭവിച്ച് ആസ്വദിക്കാൻ എത്തിയ കൊച്ചു മിടുക്കരെക്കാണാം

ഇവരും ആസ്വാദകരാണ്. വേദിയുടെ സമ്പന്നത അനുഭവിച്ചറിയാനാണ് ഈ പ്രതിഭകൾ എത്തിയത്. കാസർകോട് സർക്കാർ അന്ധവിദ്യാലയത്തിലെ മിടുക്കരാണിത്. എല്ലാവരും തന്നെ സ്പെഷൽ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഈ സംസ്ഥാന കലോൽസവത്തിൽ ഇവരിൽ നിന്നൊരു മിടുക്കൻ മിമിക്രിയിൽ മാറ്റുരക്കുന്നുണ്ട്. കൂട്ടത്തിലെ ഗായികയാണ് വൃന്ദ. അകക്കണ്ണിന്റെ കാഴ്ച ഇവർക്കും സമ്മാനിക്കട്ടെ വേറിട്ടൊരു കലോൽസവാനുഭവം.