മുന്നറിയിപ്പ് ബോർഡ് നശിപ്പിക്കും, രക്ഷാപ്രവർത്തനം ദുഷ്ക്കരം; മരണക്കയമായി പതങ്കയം

വെള്ളച്ചാട്ടത്തിലെ ഒഴുക്കിലകപ്പെടുന്നവരെ രക്ഷിക്കുക ദുഷ്ക്കരമാണ്. കുത്തൊഴുക്കും പാറക്കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു.

ആരെങ്കിലും ഒഴുക്കില്‍ പെട്ടാല്‍ ആദ്യം ഓടിയെത്തുക സമീപവാസികളാണ്. പിന്നാലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങളെത്തും. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ കയറുകെട്ടി ജീവന്‍ പണയംവച്ചാണ് തിരച്ചില്‍ നടത്തുന്നത്. ചിലപ്പോഴെല്ലാം രക്ഷകര്‍ പിടിവിട്ട് വെള്ളത്തില്‍ വീഴാറുണ്ട്. കരയില്‍ നില്‍ക്കുന്നവരാണ് വലിച്ച് കയറ്റുന്നത്. അഗ്നിശ്മന സേനയും പൊലീസുമെത്തി ഇവരെ സഹായിക്കും. 

അഗ്നിശമ്ന സേന സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെയെത്തിയവര്‍ നശിപ്പിക്കുകയും െചയ്തു.