ഇരുന്നൂറോളം ആദിവാസികൾ കാട്ടിൽ കുടുങ്ങി; ഭക്ഷണം പോലും ലഭിക്കാതെ ദുരിതം

മലപ്പുറം മുണ്ടേരിയിൽ പാലം തകർന്നതോടെ ഇരുന്നൂറോളം ആദിവാസികൾ കാട്ടിൽ കുടുങ്ങിയ നിലയിൽ. കുത്തിയൊഴുകുന്ന ചാലിയാർ നീന്തിക്കടന്നാൽ മാത്രമേ ഇവർക്ക് ഭക്ഷണം പോലും ലഭിക്കൂ.  മാർഗങ്ങളൊന്നുമില്ലാത്തതിനാൽ സ്ത്രീകളും കുട്ടികൾക്കും ക്യാമ്പിലെത്താനായില്ല.

അപകടം വകവയ്ക്കാതെ കലങ്ങിയൊഴുകുന്ന പുഴയെ മറികടക്കുക.. പുറം ലോകം കാണാൻ മുണ്ടേരിയിലെ ആദിവാസികൾക്ക് ഇത് മാത്രമാണ് വഴി.

ഒരാഴ്ചയോളം കാട്ടിൽ കുടുങ്ങിയ ശേഷം പുഴ നീന്തിക്കടന്ന് നാട്ടിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കരാണിവർ. ഇവരെ കാത്ത് കുടുംബം അക്കരെയുണ്ട്. പാലം ഇല്ലാത്തതിനാൽ വിളിപ്പാടകലെയുള്ള ഊരിലെത്താൻ ഇവർക്ക് നടക്കണം , ഇടിഞ്ഞ് പൊളിഞ്ഞ് വഴികൾ പിന്നിട്ട് , ചെളി നിറഞ്ഞ് കാട്ടു വഴികൾ താണ്ടി.. ഒടുവിൽ സാഹസികതയും

പേമാരിയിൽ വീടുകൾ തകർന്നതോടെ കുന്നിൻ മുകളിലെ ഷെഡിലാണ് താമസം. കഴിഞ്ഞ ദിവസം സൈന്യമെത്തിച്ച ഭക്ഷണം തീർന്നാൽ പട്ടിണി. പനി പിടിച്ചിട്ട് പോലും കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും ചികിൽസ തേടാനാവുന്നില്ല.

താൽകാലിക പാലമെങ്കിലും നിർമിച്ചില്ലങ്കിൽ ഇനിയും ഇവർക്ക് ദുരിതങ്ങളുടെ പേമാരിയാവും.