നിര്‍ത്തിയിട്ട കാറിനുപിന്നില്‍ ലോറിയിടിച്ചു; രണ്ടര വയസുകാരന്‍ മരിച്ചു

car-accident
SHARE

കോഴിക്കോട് കൊയിലാണ്ടി പാലക്കുളത്ത് ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ട കാറിനുപിന്നില്‍ ലോറി ഇടിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. ഒരു കുട്ടിയടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. ലോറിയുടെ അമിതവേഗമാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. 

വടകര ചോറോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വഴിയുടെ വശം ചേര്‍ത്ത് നിര്‍ത്തിയിട്ട കാറിലേക്ക് മിനിലോറി പാഞ്ഞുകയറുകയായിരുന്നു. വടകരയില്‍ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന്‍റെ ടയര്‍ പഞ്ചാറായതിനെ തുടര്‍ന്നാണ് റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ടത്. ടയര്‍മാറ്റാന്‍ ആരംഭിച്ചതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. കാറിനു തൊട്ടു പിന്നിലായി ടെമ്പോ ലോറിയും പാര്‍ക്ക് ചെയ്തിരുന്നു. ഇവിടേക്കാണ് അമിതവേഗത്തില്‍ മിനിലോറി പാഞ്ഞുകയറിയത്.

അപകടത്തില്‍ രണ്ടര വയസുകാരന്‍ മുഹമ്മദ് ഇസയുടെ ജീവന്‍ നഷ്ടമായി. സാരമായി പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

MORE IN KERALA
SHOW MORE