ചരിത്രം തിരുത്തി റിയ ഇഷ; സര്‍വകലാശാല കലോല്‍സവത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി

സര്‍വകലാശാല കലോല്‍സവ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയും. മലപ്പുറം ഗവണ്‍മന്റ് കോളജിലെ റിയ ഇഷയാണ് കാലിക്കറ്റ് സര്‍വകലാശാല സി–സോണില്‍ നൃത്തം അവതരിപ്പിച്ചത്

റിയ ഇഷ.മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥി. സര്‍വകലാശാല കലോല്‍സവ ചരിത്രത്തിലും റിയ പുതിയ അധ്യായം കുറിക്കുകയാണ്.നാടോടി നൃത്തവുമായാണ് കാലിക്കറ്റ് സര്‍വകലാശാല സി.സോണില്‍ റിയ എത്തിയത് 

ട്രാന്‍സ്ജന്‍ഡര്‍ മല്‍സര വിഭാഗത്തിലാണ് നൃത്തം അവതരിപ്പിച്ചത്. പഠനത്തിനും കലാകായിക മല്‍സരങ്ങളിലും കഴിവു പ്രകടിപ്പിക്കാന്‍  മറ്റ്  ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് താന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയാണുള്ളത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള സംവരണ സീറ്റിലാണ് സാമ്പത്തിക ശാസ്ത്രവിഭാഗത്തില്‍ റിയ പ്രവേശനം നേടിയത്.നിലവില്‍ ട്രാന്‍സ്ജെന്‍ഡജറുകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ റിയയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.