‘കൊടുംചൂടില്‍ പണിയെടുപ്പിക്കരുത്’; ഉത്തരവ് കടലാസില്‍; മൂക്കിന്‍ തുമ്പിലെ നിയമലംഘനം

heat-workers
SHARE

സംസ്ഥാനത്ത് കൊടുംചൂടില്‍ പണിയെടുപ്പിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിന് സര്‍ക്കാര്‍ വകുപ്പുകളില്‍ തന്നെ പുല്ലുവില. തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട് സിററി പണി നടക്കുന്നിടത്തും കഴക്കൂട്ടത്ത് ദേശീയ പാതാ നിര്‍മാണം നടക്കുന്നിടത്തും പൊരിവെയിലിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. 

ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെയുളള സമയത്ത് പണിയെടുപ്പിക്കുന്നവര്‍ക്ക് പണി കൊടുക്കുമെന്നാണ് തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മന്ത്രിമാരുടെ കാറുകള്‍ ചീറിപ്പായുന്ന റോഡില്‍, ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന്‍ തുമ്പില്‍ തന്നെ കാണാം നിയമ ലംഘനം. സുരക്ഷാ മുന്‍ കരുതലുകള്‍ ഒന്നുമില്ലാതെയാണ് ഇത്.

Labours working in excessive heat condition.

MORE IN KERALA
SHOW MORE