രാജീവ് ചന്ദ്രശേഖര്‍ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കും; വിലയിരുത്തല്‍

bjp
SHARE

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ കുറഞ്ഞത് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് ബി.ജെ.പി. നിയമസഭാ മണ്ഡലതലത്തിലെ അവലോകനത്തിന് ശേഷമാണ് വിലയിരുത്തല്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശിതരൂരിനെതിരായ വികാരം രാജീവിന് അനുകൂലമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. 

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബി.ജെ.പി ഓഫിസുകള്‍ വോട്ടുകണക്കുകളുടെ സാധ്യതകളില്‍ സജീവം.നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുതല കണക്കുകള്‍ ശേഖരിച്ചശേഷമാണ് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന കണക്കുകൂട്ടലില്‍ ജില്ലാ നേതൃത്വം എത്തിയത്. വോട്ട് ശതമാനം കുറഞ്ഞെങ്കിലും പതിനായിരത്തിലേറെ വോട്ടിന് രാജീവ് ജയിക്കുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പരമാവധി വോട്ടുകള്‍ പോള്‍ചെയ്യിക്കാനായി. അതുകൊണ്ട് തീരദേശ മണ്ഡലങ്ങളില്‍ വരുന്ന കുറവ് നികത്താനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.

2014 ല്‍ ഒ. രാജഗോപാല്‍ മുന്നിട്ടുനിന്ന നേമം,തിരുവനന്തപുരം,വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീമണ്ഡലങ്ങളില്‍ വോട്ടുശതമാനം കുറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയാകില്ലെന്ന നിഗമനത്തിലാണ് ബി.ജെ.പി. 

Rajeev Chandrasekhar may won by 10,000 majority; Says BJP.

MORE IN KERALA
SHOW MORE