ചൂട് കൂടി; മീനില്ല; മൽസ്യ തൊഴിലാളികൾ ദുരിതത്തില്‍

fishermen
SHARE

ലോക തൊഴിലാളി ദിനത്തിൽ മൽസ്യ തൊഴിലാളികൾക്ക് പറയാനുള്ളത് ദുരിത കഥയാണ്. ചൂട് കൂടിയതിനാൽ കടലിൽ നിന്ന് ലഭിക്കുന്ന മീനിന്റെ അളവ് കുറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൽസ്യ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ഈ അത്യുഷ്ണത്തിൽ മൽസ്യ തൊഴിലാളികൾക്ക് വറുതി കാലമാണ്. ചൂട് കൂടിയതിനാൽ കടലിൽ മീനിന്റെ ലഭ്യത കുറഞ്ഞു.  ലോക തൊഴിലാളി ദിനത്തിൽ മൽസ്യ തൊഴിലാളി കൾക്ക് പറയാനുള്ളത് ദുരിത ജീവിതത്തിന്റെ കഥകൾ മാത്രമാണ്. ചൂട് കാലത്തിനൊപ്പം എൽനിനോ പ്രതിഭാസം ഉൾപ്പടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും കേരളത്തിന്റെ മൽസ്യ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മീൻ ഇല്ലാത്തതിനാൽ കൊച്ചി വൈപ്പിനിൽ നിന്ന് ചെറു വള്ളങ്ങൾ കടലിലേക്ക് പോകുന്നില്ല. 

Fishermen in crisis.

MORE IN KERALA
SHOW MORE