'മകള്‍ ട്രാന്‍സ് വ്യക്തിയായി മാറി'; കുറിപ്പ് പങ്കുവച്ച് ഖാലിദ് ഹുസൈനി

മകള്‍ ട്രാന്‍സ് വ്യക്തിയായി മാറിയെന്നത് സന്തോഷത്തോടെ പങ്കുവച്ച് അഫ്ഗാന്‍–അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹുസൈനി ഇക്കാര്യം പങ്കുവച്ചത്. കഴിഞ്ഞ ദിവസം തന്റെ 21–കാരിയായ മകള്‍ ഹാരിസ് ട്രാന്‍സ് വ്യക്തിയായി മാറി എന്ന് ചിത്രങ്ങള്‍ക്കൊപ്പം ഖാലിദ് ഹുസൈനി കുറിച്ചു. ഹാരിസിന്റെ പഴയ ചിത്രവും പുതിയ ചിത്രവും ഖാലിദ് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഒരു പിതാവെന്ന നിലയില്‍ ഹാരിസിനെ കുറിച്ച് അത്രയേറെ അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ല. ഹാരിസ് എന്ന വ്യക്തിയെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ അഭിമാനിക്കുന്നു‌. ജീവിക്കുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് പഠിപ്പിച്ചത് ഹാരിസാണ്. ഒരു ട്രാന്‍സ് വ്യക്തിയാകുക എന്നത് ഹാരിസിനെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പക്ഷേ ഹാരിയുടെ ധൈര്യവും തന്റെ സ്വത്വത്തെ തുറന്നുപറയാനെടുത്ത തീരുമാനവും പ്രചോദനമാണെന്നും ഖാലിദ് കുറിച്ചു.

ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു. അവൾ സുന്ദരിയാണ്, ബുദ്ധിമതിയാണ്, മിടുക്കിയാണ്. ഓരോ ചുവടിലും ഞാൻ അവളുടെ അരികിലുണ്ടാകും. ഞങ്ങളുടെ കുടുംബം അവളുടെ പിന്നിലുണ്ട്. ഹുസൈനി ട്വീറ്റ് ചെയ്തു.ലോകമെമ്പാടുമുള്ള നിരവധിപ്പേരാണ് ഹാരിസിന് പിന്തുണയുമായി രംഗത്തെത്തിയത്. ദി കൈറ്റ് റണ്ണർ, എ തൗസൻഡ് സ്പ്ലെൻഡിഡ് സൺസ് എന്നിവയുടെ രചയിതാവാണ് ഹാരിസ്.