ഫലം വരും മുന്‍പേ 'നിയുക്ത എംപി'ക്ക് അഭിവാദ്യം; വിവാദം

cpm-flex
SHARE

തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവനെ 'നിയുക്ത എംപി'യെന്ന് വിശേഷിപ്പിച്ച് ഫ്ളക്സ് ബോർഡ്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഎം പൊൻപാറ രണ്ട്, മൂന്ന് ബൂത്തു കമ്മിറ്റികളുടെ പേരിൽ ഫ്ളക്സ് സ്ഥാപിച്ചത്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല ഇത്തരത്തിലൊരു ഫ്ലക്സ് ബോർഡ് വെച്ചത് എന്നാണ് ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.ബി രാജേഷിന്റെ വിജയം ഉറപ്പിച്ച് ഫലത്തിനു മുൻപേ ആഘോഷ ഗാനമിറക്കി  ഫലം വന്നപ്പോൾ ശ്രീകണ്ഠൻ വിജയിച്ച അനുഭവം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ട്. ഇതിനിടയിയിലാണ് ഇത്തരത്തിലൊരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ബോർഡ് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയതായി സിപിഎം നേതൃത്വം അറിയിച്ചു.

MORE IN KERALA
SHOW MORE