ജയിലിലായവരെ പുറത്തിറക്കാന്‍ സംഭാവന തേടി ശശികല: വിഡിയോ

ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ പുതുവഴികളുമായി ഹിന്ദു ഐക്യവേദി. കേസ് നടത്താനും പ്രവർത്തകരെ പുറത്തിറക്കാനും എല്ലാ അയ്യപ്പ ഭക്തന്മാരുടെയും വീടുകളിൽ നിന്ന് 100 രൂപ വീതം നൽകണമെന്ന് കെ.പി.ശശികല ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു.

‘ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല വിഡിയോയില്‍  ആവശ്യപ്പെടുന്നു. വിഡിയോ കാണാം.