ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തിലേറെപ്പേര്‍

ലക്ഷോപലക്ഷം ഭക്തർ കാത്തിരിക്കുന്ന മകരവിളക്ക് ഇന്ന്. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും കണ്ണും നട്ട് ഭക്തർ കാത്തിരിക്കുകയാണ്.  സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്.   തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.15 ന് സന്നിധാനത്തെത്തും. ആറരയോടെയാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന്പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും

Sabarimala-makaravilakku-heavy-rush-of-devotees-to-the-temple