‘പെട്ടന്ന് ഗ്രഹനില മാറാൻ, ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജീ..’; സുധാകരനോട് റബ്ബ്

‘ഇത്ര പെട്ടന്ന് ഗ്രഹനില മാറാൻ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജീ..’ ചോദ്യം മുൻമന്ത്രി ജി.സുധാകരനോടാണ്. ചോദിച്ചിരിക്കുന്നത് മുൻമന്ത്രി അബ്ദുറബ്ബും. ശബരിമലയിൽ 50 വയസ്സു കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ തന്നെ പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളെ ഉന്നമിട്ട് പരിഹസിക്കുകയാണ് റബ്ബ്. 

യുവതീപ്രവേശം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്. ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. 

റബ്ബിന്റെ കുറിപ്പ് വായിക്കാം: 

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതി, കുട്ടികൾ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും. ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നിൽക്കുവോളം കാലം ജ്യോതിഷവും നില നിൽക്കും. കോൺഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാൻ പറ്റാതായി.ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. മുൻമന്ത്രിയും, സി.പി.എം നേതാവുമായ ജി.സുധാകരൻ്റെ ചില പുതിയ കണ്ടെത്തലുകളാണ് മുകളിൽ!  ഇത്ര പെട്ടന്ന് ഗ്രഹനില  മാറാൻ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജീ..

MORE IN KERALA