ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല; ജി. സുധാകരൻ

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.  ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജി.സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. 

G sudhakaran on sabarimala entry