'ശബരിമലയില്‍ പ്രവേശനം എല്ലാവർക്കും'; വിവാദമായി കൈപ്പുസ്തകം; പിൻവലിക്കുമെന്ന് മന്ത്രി

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന കോടതിവിധി വ്യക്തമാക്കി ഇറക്കിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശമില്ല. കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലാണ് എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന കാര്യം എഴുതിയിരുന്നത്. പരാമർശത്തില്‍ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനം. വിഡിയോ റിപ്പോർട്ട് കാണാം.

Govt to withdraw handbook distributed to police