ഐഫ്എഫ്കെ; ഡെലിഗേറ്റ് ഫീസ് 2000 രൂപ; ആദ്യ ഡെലിഗേറ്റായി മുഖ്യമന്ത്രി

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ഒാണ്‍ലൈന്‍ ഡെലിഗേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെലിഗേറ്റ് ഫീസ് ആയ രണ്ടായിരം രൂപ മന്ത്രി എ.കെ. ബാലന് നല്‍കി അദ്ദേഹം റജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബർ ഏഴുമുതല്‍ മുതൽ പതിമൂന്നുവരെയാണ് മേള .

ചെലവുചുരുക്കുന്നതിന്റെ ഭാഗമായി സൗജന്യപാസുകള്‍ നിരുല്‍സാഹപ്പെടുത്താനാണ് ചലച്ചിത്ര അക്കാദമിയുടെ ശ്രമം. അതിന് പ്രോല്‍സാഹനം നല്‍കിക്കൊണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടായിരം രൂപ നല്‍കി റജിസ്ടര്‍ ചെയ്തു. ഒാൺലൈൻ അല്ലാതെയും റജിസ്ടര്‍ ചെയ്യാം. ചലച്ചിത്ര അക്കാദമിയുടെ അഞ്ച് കേന്ദ്രങ്ങളിലൂടെയുള്ള ഡെലിഗേറ്റ് റജിസ്ട്രേഷൻ 1500 കടന്നതായി അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ  ആഘോഷങ്ങളും ആർഭാടങ്ങളും ഒ‍ഴിവാക്കിയാണ് 23ാമത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. ഡിസംബർ 7 മുതൽ 13 വരെ 150 ചിത്രങ്ങള്‍ മേളയിലെത്തും

MORE IN KERALA